റിപ്പബ്ലിക് ദിനത്തില്‍ ദേശഭക്തി ഗാനം പാടി ചരിത്രം കുറിക്കാനൊരുങ്ങി വെള്ളിക്കോത്ത് ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
മഹാകവി പി.സ്മാരക ഗവ. സ്‌കൂളിലെ 1111 വിദ്യാര്‍ത്ഥികളാണ് വേറിട്ട രീതിയില്‍ ദേശഭക്തിഗാനം പാടാനായി തയ്യാറെടുക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ദേശഭക്തി ഗാനം പാടി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മഹാകവി പി.സ്മാരക ഗവ. സ്‌കൂളിലെ 1111 വിദ്യാര്‍ത്ഥികളാണ് വേറിട്ട രീതിയില്‍ ദേശഭക്തിഗാനം പാടാനായി തയ്യാറെടുക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വിദ്യാര്‍ത്ഥികളുടെ സമൂഹ ദേശഭക്തി ഗാനാലാപനം. അരങ്ങേറുക. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി.കേളു നായര്‍ എന്നിവരുടെ കൃതികള്‍ കുട്ടികള്‍ ആലപിക്കും. ദേശഗീതിക 2018 എന്ന പേരിലാണ് പരിപാടി. സമൂഹ ദേശഭക്തി ഗാനത്തിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാര്‍ഥികള്‍. സ്‌കൂളിലെ സംഗീതാധ്യാപകനായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളുടെ പരിശീലനം.