നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കുന്നതിനുള്ള പ്രാദേശിക സമിതിയില്‍ കര്‍ഷകര്‍ക്ക് പകരം സിപിഐക്കാര്‍

Update: 2018-05-08 13:51 GMT
നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കുന്നതിനുള്ള പ്രാദേശിക സമിതിയില്‍ കര്‍ഷകര്‍ക്ക് പകരം സിപിഐക്കാര്‍
Advertising

കൃഷിഭവനുകളില്‍ നിന്ന് നല്‍കിയ ലിസ്റ്റ് അട്ടിമറിച്ചാണ് അനര്‍ഹരെ തിരുകികയറ്റിയത്

പത്തനംതിട്ട ജില്ലയില്‍ നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കുന്നതിനുള്ള പ്രാദേശിക സമിതികളില്‍ കര്‍ഷകരെ ഒഴിവാക്കി അംഗത്വം നല്‍കിയത് സിപിഐ പ്രതിനിധികള്‍ക്കെന്ന് ആക്ഷേപം. കൃഷിഭവനുകളില്‍ നിന്ന് നല്‍കിയ ലിസ്റ്റ് അട്ടിമറിച്ചാണ് അനര്‍ഹരെ തിരുകികയറ്റിയത്. സംഭവം അഴിമതിക്ക് കാരണമാകുമെന്ന് കാട്ടി പന്തളം സ്വദേശി രവിശങ്കര്‍ വിജിലന്‍സിന് പരാതി നല്‍കി.

Full View

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം പരമാവധി 5 സെന്റ് വരെ വയല്‍ നികത്തുന്നതിന് അനുമതിയുണ്ട്. ഇതിന് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ മൂന്ന് നെല്‍കര്‍ഷകര്‍ എന്നിവരടങ്ങിയ സമിതി അംഗീകാരം നല്‍കേണ്ടതുണ്ട്. സമിതിയിലേക്ക് പരിഗണിക്കുന്നതിനായി അതത് കൃഷി ഓഫീസുകള്‍ പ്രദേശത്തെ ആറ് നെല്‍കര്‍ഷകരുടെ പേര് നിര്‍ദ്ദേശിച്ചു. പന്തളം തെക്കേക്കര കൃഷി ഭവന്‍ ഇത്തരത്തില്‍ നിര്‍ദേശിച്ചവരുടെ പേര് വിവരങ്ങളാണ് ഇത്. എന്നാല്‍ പ്രദേശത്തെ സമിതിയില്‍ ഒന്നാം പേരുകാരനായത് സിപിഐ നേതാവാണ്. ഇത്തരത്തില്‍ സിപിഐ ജില്ലാ സെക്രട്ടറിയുടെ സഹോദരനും മറ്റ് ജില്ലാ നേതാക്കളും ലിസ്റ്റില്‍ ഇടം നേടി.

നിലം നികത്തലിനുള്ള അഴിമതി നല്‍കലിലൂടെ വന്‍തുക കോഴവാങ്ങുന്നതിനും തരിശ് രഹിതമാക്കുന്നതിന് നല്‍കുന്ന സബ്സിഡി തട്ടിയെടുക്കാനും സാധ്യതയുണ്ടെന്ന് കാട്ടിയാണ് രവിശങ്കര്‍ വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്.

Tags:    

Similar News