കോട്ടയത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ ആശുപത്രിയില്‍
Update: 2018-05-09 16:53 GMT
സംഭരണിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചാണ് മരണമെന്ന് പ്രാഥമികനിഗമനം.
കോട്ടയം അയ്‍മനത്ത് മഴവെള്ളസംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വാസിച്ച് ഒരാള്‍ മരിച്ചു. മാങ്കുഴിയില്‍ രാജപ്പന്‍ ആണ് മരിച്ചത്. സംഭരണിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചാണ് മരണമെന്ന് പ്രാഥമികനിഗമനം. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.