വടംവലിയും ഫുട്ബോളും; പണിമുടക്ക് ആഘോഷമാക്കി പടിക്കല്‍ സ്വദേശികള്‍

Update: 2018-05-09 03:58 GMT
വടംവലിയും ഫുട്ബോളും; പണിമുടക്ക് ആഘോഷമാക്കി പടിക്കല്‍ സ്വദേശികള്‍
Advertising

പണിമുടക്കുകളും ഹര്‍ത്താലുകളും ആഘോഷിക്കാന്‍ ഇവിടെ പ്രത്യേകം കമ്മറ്റിയുണ്ട്

Full View

ഇന്നലെ നടന്ന പണിമുടക്ക് മലപ്പുറം ജില്ലയിലെ പടിക്കല്‍ സ്വദേശികള്‍ ശരിക്കും ആസ്വദിച്ചു. പണിമുടക്കുകളും ഹര്‍ത്താലുകളും ആഘോഷിക്കാന്‍ ഇവിടെ പ്രത്യേകം കമ്മറ്റിയുണ്ട്.വിവിധ മത്സരങ്ങളാണ് ഹര്‍ത്താല്‍ ആഘോഷകമ്മറ്റി ഇന്നലെ സംഘടിപ്പിച്ചത്.

പണിമുടക്കി വെറുതെ വീട്ടിലിരിക്കാന്‍ പടിക്കല്‍ സ്വദേശികള്‍ക്ക് കഴിയില്ല.പണിമുടക്ക് ദിവസവും ഹര്‍ത്താല്‍ ദിനവും ഒത്തുകൂടാനുളള അവസരമായിട്ടാണ് ഈ നാട്ടുകാര്‍ കാണുന്നത്.കേവലം ഒത്തുകൂടുകയല്ല ചെയ്യുന്നത്. ഇതിനായി ഹര്‍ത്താല്‍ ആഘോഷ കമ്മറ്റി എന്നപേരില്‍ പ്രത്യേക കമ്മറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്.

രാവിലെ തുടങ്ങിയ വടംവലി ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടന്നത് വൈകുന്നേരം 5മണിക്കാണ്. റോഡിന് നടുവിലാണ് മത്സരം നടക്കുന്നതെങ്കിലും വാഹനങ്ങളെ കടത്തിവിടാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു. സമീപ പ്രദേശങ്ങളില്‍ കടകളടച്ച് വാഹനങ്ങള്‍ തടയുമ്പോള്‍ പടിക്കലില്‍ ഹര്‍ത്താല്‍ ആഘോഷത്തിനായി കടകള്‍ തുറക്കും.വരും ഹര്‍ത്താലുകളും ആഘോഷമാക്കനാണ് ഇവരുടെ തീരുമാനംവടം വലികൂടാതെ ഫുട്ബോള്‍ മത്സരവും നടന്നു.

Tags:    

Similar News