ജി എസ്‍ടി: സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര നിരക്ക് 14 ശതമാനമാക്കി
Update: 2018-05-09 11:02 GMT
തീരുമാനം കേരളത്തിന് അപര്യാപ്തമെന്ന് ധനമന്ത്രി തോമസ് ഐസക്
ജിഎസ്ടി പ്രബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര നിരക്ക് 14 ശതമാനമായി നിശ്ചയിച്ചു. 2015-16 അടിസ്ഥാന വര്‍ഷത്തില്‍ നിന്ന് മുകളിലേക്കുള്ള അഞ്ച് വര്‍ഷത്തെ ശരാശരി അനുസരിച്ചായിരിക്കും നഷ്ടപരിഹാരം കണക്കാക്കുക. തീരുമാനം കേരളത്തിന് അപര്യാപ്തമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിന് 20 ശതമാനമെങ്കിലും ലഭിക്കേണ്ടതായിരുന്നെന്നും ഐസക്. ജിഎസ്ടി കൌണ്‍സിലിന്റെ ആദ്യ ദിനത്തെ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. നികുതി നിരക്ക് നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നാളെയും തുടരും.