സോളാര്‍ കേസില്‍ മൂന്ന് പേരെ കൂടി വിസ്തരിക്കണമെന്ന് സരിത
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതിന് മൂന്ന് പേരെ കൂടി വിസ്തരിക്കണമെന്ന് സരിത
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതിന് മൂന്ന് പേരെ കൂടി വിസ്തരിക്കണമെന്ന് സരിത. പ്രമുഖ വ്യവസായി എം എ യൂസഫലി, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍, സുപ്രീംകോടതി അഭിഭാഷക ബീന മാധവന്‍ എന്നിവരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സരിത സോളാര്‍ കമ്മീഷനില്‍ പരാതി നല്‍കി.
സോളാറുമായി ബന്ധപ്പെട്ട് പത്തോളം സാക്ഷികളെ വിസ്തരിക്കാനുണ്ട്. അതില്‍ മൂന്ന് പേരെ മാത്രമാണ് നിലവില്‍ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സരിത സോളാറില്‍ കത്ത് നല്‍കിയിരിക്കുന്നത്. 2012 ഡിസംബര്‍ 26, 27 തിയതികളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട സരിതയെ ഡല്‍ഹിയില്‍ കണ്ടിട്ടില്ലെന്ന് കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം തെളിയിക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി അഭിഭാഷക ബീന മാധവനെ വിസ്തരിക്കാന്‍ സരിത ആവശ്യപ്പെടുന്നത്. നെടുമ്പാശ്ശേരി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 500 കിലോ വാട്ട് സോളാര്‍ പവര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വി ജെ കുര്യനും ഉമ്മന്‍ചാണ്ടിയും വന്‍ അഴിമതി നടത്തി. ഇക്കാര്യം വി ജെ കുര്യനെ വിസ്തരിച്ചാല്‍ അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. കൊച്ചിയിലെ പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമി വ്യാവസായി എം.എ യൂസഫലി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് താന്‍ ഇടനിലക്കാരിയായി നിന്നുവെന്നും സരിതയുടെ പരാതിയില്‍ പറയുന്നു.