ബിജെപിയുടെ തീവ്രഹിന്ദുത്വം കേരളത്തില്‍ വിലപ്പോവില്ലെന്ന് സര്‍ദേശായ്
സാമൂഹിക നവോത്ഥാനത്തിന് ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിനെയും ന്യൂനപക്ഷ വിരുദ്ധതയുടെ ആള്‍രൂപമായ യോഗി ആദിത്യനാഥിനെയും താരതമ്യം ചെയ്യുക. വിവാദങ്ങളുടെ തോഴനായ യോഗി ആദിത്യനാഥിനെ.....
ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിന് കേരളത്തില്‍ വേരോട്ടം ലഭിക്കില്ലെന്നും അവര്‍ക്ക് വേണ്ടത് ഒരു ശ്രീനാരായണ ഗുരുവാണെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കാളിയായിട്ടും ലഭിച്ച നനഞ്ഞ പ്രതികരണം വ്യക്തമാക്കുന്നത് കേരളത്തിന്‍റെ ജലാശയങ്ങളില്‍ താമര വിരിയാന്‍ സമയമായിട്ടില്ലെന്നാണ്. ഇത് മനസിലാക്കിയാണ് മുന്‍ പദ്ധതി ഉപേക്ഷിച്ച് അമിതഷാ കേരളത്തിലേക്ക് മടങ്ങിയതെന്നും ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ സര്‍ദേശായ് കുറിച്ചു.
ശ്രദ്ധേയമായ ന്യൂനപക്ഷ സാന്നിധ്യമുണ്ടായിട്ടും കേരളം കീഴടക്കാന്‍ ബിജെപിക്ക് കഴിയാത്തത് വിഘടനത്തിന്‍റെ, തീവ്ര ഹിന്ദുത്വവാദത്തിന്‍റെ ശബ്ദം കേരളം സ്വീകരിക്കില്ല എന്നതു കൊണ്ടാണ്. മുസ്‍ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ ജനസംഖ്യയുടെ 45 ശതമാനം വരും. ഒരു ഹിന്ദു വോട്ട് ബാങ്ക് വളര്‍ത്തിയെടുക്കാന്‍ എന്തുകൊണ്ടും പറ്റിയ സാഹചര്യം. കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റുകളെയും മാറി മാറി വരിച്ച് ജനങ്ങള്‍ - പ്രത്യേകിച്ച് യുവജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. എന്നിട്ടും കേരളം ബിജെപിക്ക് വഴങ്ങിയിട്ടില്ല.
ഹിന്ദു സമുദായത്തെ ഉള്ളിന്‍റെയുള്ളില്‍ നിന്ന് പരിഷ്കരിക്കുന്ന മുന്നേറ്റങ്ങളെയാണ് കേരളം എന്നും പിന്തുണച്ചിട്ടുള്ളതെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള തീവ്ര ഹൈന്ദവതയെ കേരളം തിരസ്കരിക്കുന്നതില്‍ അത്ഭുതമില്ലെന്നും സര്‍ദേശായ് പറയുന്നു. സാമൂഹിക നവോത്ഥാനത്തിന് ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിനെയും ന്യൂനപക്ഷ വിരുദ്ധതയുടെ ആള്‍രൂപമായ യോഗി ആദിത്യനാഥിനെയും താരതമ്യം ചെയ്യുക. വിവാദങ്ങളുടെ തോഴനായ യോഗി ആദിത്യനാഥിനെ ജനരക്ഷ യാത്രയില്‍ അണിനിരത്തിയ ബിജെപി വര്‍ഗീയതയുടെ സന്ദേശം നല്‍കുക എന്ന വലിയ തെറ്റാണ് ചെയ്തതെന്നും ലേഖനം പറയുന്നു.