തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി പൊലീസ്

Update: 2018-05-09 07:19 GMT
Editor : admin
തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി പൊലീസ്
Advertising

ശാരീരികവും മാനസികവുമായ പീഡനം ഇവിടെ അരങ്ങേറിയെന്ന് കണ്ടെത്തി. പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

തൃപ്പൂണിത്തറയിലെ വിവാദ യോഗാ കേന്ദ്രത്തിൽ പെൺകുട്ടികളെ ശീരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച പോലീസിന്റെ അന്വഷണ റിപ്പോർട്ടിലാണ് പരാതി ശരിവക്കുന്നത്. ഹിന്ദു മതത്തിലേക്ക് തിരികെപ്പോകാൻ തന്നെ നിർബന്ധിച്ചു. തൃശൂർ സ്വദേശി ഡോ.ശ്വേതയുടെ പരാതി ശരിയായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികളുടെ വെളിപ്പെടുത്തലുകൾ മീഡിയാവൺ ആണ് പുറത്ത് വിട്ടത്.

Full View

സഹോദരീഭർത്താവ് മനുവാണ് യോഗാ കേന്ദ്രത്തിൽ എത്തിക്കുന്നത്. നാൽപതിലധികം പേരായിരുന്നു അവിടെ. ഇത്രയും ആളുകൾക്ക് ഒന്നിച്ചു കഴിയാൻ സാധിക്കുമായിരുന്നില്ല. ഇവിടെ നിലത്തുറങ്ങുകയായിരുന്നു പതിവ്. ബാത്ത് റൂമിന് ലോക്കില്ലായിരുന്നു. ഈ സ്ഥിതിയിൽ കഴിഞ്ഞിരുന്ന അന്തേവാസികളായ പെൺകുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. യോഗാ കേന്ദ്രത്തിന്റെ ഡയറക്ടർ മനോജ് ഗുരുജി, സുജിത്, സ്മിത, ലക്ഷ്മി, ശ്രീജേഷ് എന്നിവരാണ് ഹിന്ദു മതത്തിലേക്ക് തിരികെപ്പോകാൻ നിർബന്ധിച്ചത്. ഇക്കാര്യങ്ങളെക്കുറിച്ച അന്വഷണത്തിൽ ഡോ.ശ്വേത നൽകിയ പരാതി ശരിയാണെന്ന് ഉദയംപേരൂർ എസ് ഐ ഷിബിൻ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

22 പേരിൽ നിന്ന് മൊഴിയെടുത്തിരുന്നു. അഞ്ചാം പ്രതി ശ്രീജഷിനെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികൾ മുൻകൂർ ജാമ്യം തേടിയിരിക്കുകയാണെന്നും പോലീസ് പറയുന്നുണ്ട്. എന്നാൽ അന്വഷണം ശരിയായ രീതിയിയിൽ മുന്നോട്ട് പേകുകയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്ന് നേരത്തേ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. ഉന്നതതല അന്വേഷണ സംഘം വേണമെന്ന് കാണിച്ച് സ്ഥലം എംഎൽഎ എം സ്വരാജ് നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News