മുഖ്യമന്ത്രിക്കും നാല് സിപിഐ മന്ത്രിമാര്‍ക്കുമെതിരെ ഹൈക്കോടതിയില്‍ ഹരജി

Update: 2018-05-09 17:13 GMT
Editor : Sithara
മുഖ്യമന്ത്രിക്കും നാല് സിപിഐ മന്ത്രിമാര്‍ക്കുമെതിരെ ഹൈക്കോടതിയില്‍ ഹരജി
Advertising

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ഭരണഘടനപരമായി തെറ്റാണെന്ന് ഹരജിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്കും നാല് സിപിഐ മന്ത്രിമാർക്കുമെതിരെ ഹൈക്കോടതിയിൽ ഹരജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സിപിഐ മന്ത്രിമാർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു ഹരജി. ഹരജികൾ നാളെ കോടതി പരിഗണിച്ചേക്കും.

Full View

തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതായി കോടതി കണ്ടെത്തി. തുടർന്ന് നാല് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേമം സ്വദേശി ആര്‍ എസ് ശശികുമാറാണ് കോടതിയെ സമീപിച്ചത്.

ഇതിനിടെ നാല് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹരജിയും നൽകി. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും മന്ത്രിമാരെ തടയണമെന്നാവശ്യപ്പെട്ട് ആലപ്പി അഷ്‌റഫ് ആണ് ഹർജി നൽകിയത്. പാർട്ടി മേധാവിയുടെ തീരുമാന പ്രകാരം ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവായി നിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News