തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണം: റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം കൂടി നീട്ടി നല്‍കി
അഡ്വക്കേറ്റ് സുഭാഷ് നല്‍കിയ പരാതിയിലാണ് കഴിഞ്ഞ മാസം നാലാം തിയതി കോട്ടയം വിജിലന്‍സ് കോടതി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള..
മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം കൂടി കോട്ടയം വിജിലൻസ് കോടതി അനുവദിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം വേണമെന്ന് വിജിലൻസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ത്വരിതാന്വേഷണം പൂർത്തിയായെന്നും റിപ്പോർട്ട് വിജിലൻസ് ഡയറക്ടറുടെ പരിഗണനയിലാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 4ാം തിയതിയാണ് വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാൻ ത്വരിതാ ന്വേഷണത്തിന് കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടത്. ആലപ്പുഴ സ്വദേശിയായ അഡ്വക്കേറ്റ് സുഭാഷ് നല്‍കിയ പരാതിയിലായിരുന്നു കോടതി ത്വരിതാന്വേഷണത്തിന് നിർദ്ദേശം നല്കിയത്.
ത്വരിതാന്വേഷണം നടത്തി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം മുന്‍പ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയുടെ മൊഴി എടുക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചതിലൂടെ ഖജനാവിന് നഷ്ടമുണ്ടായെന്നായിരുന്നു സുഭാഷിന്റെ പരാതി. വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഡിവൈഎസ്പി സുരേഷ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും ഭൂമി സംബന്ധിച്ച രേഖകള്‍ ശേഖരിക്കുയും ചെയ്തുവെങ്കിലും തോമസ് ചാണ്ടിയുടെ മൊഴിയെടുക്കുന്നത് അടക്കമുള്ള അന്വേഷണ നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണിനയില്‍ ഉള്ളതിനാല്‍ നിയമോപദേശത്തിന് സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളിയാണ് ത്വരിതാന്വേഷണത്തിന് കോട്ടയം വിജിനലന്‍സ് കോടതി ഉത്തരവിട്ടത്.