പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഇന്ന് പരിഗണിക്കും

Update: 2018-05-09 15:03 GMT
Editor : Jaisy
പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഇന്ന് പരിഗണിക്കും
Advertising

ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ സംശയം പ്രകടിപ്പിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ രേഖാമൂലം വിശദീകരണം നല്‍കും

പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ സംശയം പ്രകടിപ്പിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ രേഖാമൂലം വിശദീകരണം നല്‍കും. ലോകായുക്തയിലാണ് ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയത്.കഴിഞ്ഞ ദിവസം ജേക്കബ് തോമസ് റിപ്പോര്‍ട്ടിനെ ന്യായീകരിച്ചിരുന്നു. വില്ലേജ് മാനുവല്‍ അനുസരിച്ച് അനുബന്ധ രേഖകള്‍ കൂടി ചേരുമ്പോള്‍ മാത്രമാണ് സെറ്റില്‍മെന്റ് രജിസ്റ്റര്‍ പൂര്‍ണമാവുക. ഈ സാഹചര്യത്തിലാണ് താന്‍ സംശയം പ്രകടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്നുമാണ് ജേക്കബ് തോമസിന്റെ വിശദീകരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News