മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി
ഓണ്‍ യുവര്‍ വാട്ടര്‍ എന്ന പേരിലുള്ള പദ്ധതി നടന്‍ മമ്മൂട്ടി മുന്‍കയ്യെടുത്താണ് ആവിഷ്കരിച്ചിരിക്കുന്നത്. കലൂര്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റുകളില്‍ നടന്ന ചടങ്ങില്‍ നടന്‍മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, സലിംകുമാര്‍ എന്നിവര്‍ പങ്കെടുത്തു
നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണ പദ്ധതിക്ക് കൊച്ചി നഗരത്തില്‍ തുടക്കമായി. പൊതുസ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. കൊടുംവേനലിനെ അതിജീവിക്കാനുള്ള ബോധവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
ഓണ്‍ യുവര്‍ വാട്ടര്‍ എന്ന പേരിലുള്ള പദ്ധതി നടന്‍ മമ്മൂട്ടി മുന്‍കയ്യെടുത്താണ് ആവിഷ്കരിച്ചിരിക്കുന്നത്. കലൂര്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റുകളില്‍ നടന്ന ചടങ്ങില്‍ നടന്‍മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, സലിംകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മഴവെള്ള പാഴാക്കാതെ സംഭരിക്കണമെന്ന ആശയമാണ് പദ്ധതി മുന്നോട്ട് വക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് ജില്ലയിലെ കുളങ്ങളും കിണറുകളും സംരക്ഷിച്ച് എല്ലാ വീടുകളിലും കുടിവെള്ളം സ്വയം കണ്ടെത്താനുള്ള സഹായിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മമ്മൂട്ടി വിശദീകരിച്ചു. എല്ലാ ജംങ്ഷനുകളിലും തണല്‍ നല്‍കാനായി പന്തലുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.