കോന്നിയെ വലതു കോട്ടയായി നിലനിര്‍ത്താന്‍ അടൂര്‍ പ്രകാശ്

Update: 2018-05-09 20:05 GMT
Editor : admin
കോന്നിയെ വലതു കോട്ടയായി നിലനിര്‍ത്താന്‍ അടൂര്‍ പ്രകാശ്
Advertising

സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ അവസാനഘട്ടം വരെ നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഞ്ചാം തവണയും അടൂര്‍ പ്രകാശ് മത്സരരംഗത്ത് എത്തിയതോടെയാണ് കോന്നിയിലേത് സംസ്ഥാനം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായി മാറിയത്.

Full View

കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍റെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് അടൂര്‍ പ്രകാശ് വീണ്ടും സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് കോന്നി മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധാ കേന്ദ്രമായത്. അടൂര്‍ പ്രകാശിനെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മണ്ഡലത്തിലെ ഇടത് പ്രചരണം. ഇക്കുറിയും മണ്ഡലം സുരക്ഷിത കോട്ടയായി നിലകൊള്ളുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഫ്.

സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ അവസാനഘട്ടം വരെ നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഞ്ചാം തവണയും അടൂര്‍ പ്രകാശ് മത്സരരംഗത്ത് എത്തിയതോടെയാണ് കോന്നിയിലേത് സംസ്ഥാനം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായി മാറിയത്. തനിക്കെതിരെ ഉയര്‍ന്നുവന്ന നീക്കങ്ങള്‍ക്കെല്ലാം ജനവിധി മറുപടിയാകുമെന്നാണ് അടൂര്‍ പ്രകാശിന്‍റെ നിലപാട്.

തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായത്. എന്നാല്‍ അടൂര്‍ പ്രകാശിനെതിരെ ‌ആരോപണങ്ങളുടെ നിര തന്നെ വീണുകിട്ടിയതോടെ എല്‍ഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്. അഴിമതിക്കെതിരായ ജനവിധിയാകും കോന്നിയിലേതെന്നാണ് എല്‍ഡിഎഫിന്‍റെ നിലപാട്. പ്രതീക്ഷ കൈവിടാതെ എല്‍ഡിഎഫ് സജീവമായി രംഗത്തിറങ്ങിയതോടെ കോന്നിയില്‍ ഇക്കുറി പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News