നിര്‍മല്‍ ചന്ദ്ര അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍

Update: 2018-05-09 15:49 GMT
നിര്‍മല്‍ ചന്ദ്ര അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍
Advertising

സംസ്ഥാനത്ത് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ച് ഉത്തരവായി.

സംസ്ഥാനത്ത് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ച് ഉത്തരവായി. നിര്‍മല്‍ ചന്ദ്ര അസ്താനയാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന ദില്ലിയില്‍ കേരളത്തിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പൊലീസ് മേധാവിയുടേയും വിജിലന്‍സ് ഡയറക്ടറുടേയും പദവി ലോക്നാഥ് ബെഹ്റ ഒരുമിച്ച് വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ നിയമനം. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അസ്താന പറഞ്ഞു.

Full View
Tags:    

Similar News