ഷുഹൈബ് വധം; സി.ബി.ഐ അന്വേഷണത്തിന് നിയമപരമായ വഴി തേടി യുഡിഎഫ്

Update: 2018-05-09 20:38 GMT
Editor : rishad
ഷുഹൈബ് വധം; സി.ബി.ഐ അന്വേഷണത്തിന് നിയമപരമായ വഴി തേടി യുഡിഎഫ്
Advertising

ഷുഹൈബ് വധത്തില്‍ സി ബി ഐ അന്വേഷണത്തിനായുള്ള പ്രക്ഷോഭം നിയമസഭക്കകത്തും നിയമപരമായ വഴികളിലൂടെയും തുടരാന്‍ യുഡിഎഫ് തീരുമാനം

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിനായുള്ള പ്രക്ഷോഭം നിയമസഭക്കകത്തും നിയമപരമായ വഴികളിലൂടെയും തുടരാന്‍ യുഡിഎഫ് തീരുമാനം. കണ്ണൂരില്‍ കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് സമരവും അവസാനിപ്പിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെയും സമീപിക്കും. സി.ബി.ഐ അന്വേഷണം എന്നതാ യിരുന്ന ഷുഹൈബ് വധത്തിലെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രി നിമയസഭയില്‍ ഈ ആവശ്യം തള്ളിയതോടെ നിയമസഭക്ക് പുറത്തുള്ള പ്രക്ഷോഭങ്ങള്‍ തുടരുന്നതില്‍ പ്രസക്തിയില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം എത്തിചേര്‍ന്നത്.

Full View

ഈ സാഹചര്യത്തിലാണ് ഉപവാസം അവസാനിപ്പിക്കാന്‍ കെ സുധാകരനോട് യുഡിഎഫ് ആവശ്യപ്പെട്ടത്. സി ബി ഐ അന്വേഷണ ത്തിനായി ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചു. ഷുഹൈബിന്‍റെ കുടുംബമാകും ഹൈകോടതിയെ സമീപിക്കുക. യുഡിഎഫ് എല്ലാ പിന്തുണ യും നല്‍കും. യുഡിഎഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ ഉപവാസം തുടരുന്ന കെ സുധാകരന്‍ സമരം അവസാനിപ്പിക്കും. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നീ നേതാക്കള്‍ കണ്ണൂരിലെത്തും. മണ്ണാര്‍ക്കാട്ടെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകും യുഡിഎഫ് നിയമസഭയില്‍ ഉന്നയിക്കും.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News