താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് വിഎസ്
പാറശാല മുതല്‍ കണ്ണൂര്‍ വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു
താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് വിഎസ് അച്യുതാനന്ദന്‍. പാറശാല മുതല്‍ കണ്ണൂര്‍ വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. അതില്‍ നിന്ന് എന്തെങ്കിലും മാറ്റം ഇപ്പോള്‍ തനിക്കുണ്ടായിട്ടുണ്ടോ എന്നും വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് ചോദിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഡിബേറ്റിംഗ് സൊസൈറ്റിയിലെ അംഗങ്ങളുടെ ചോദ്യത്തിനാണ് വിഎസിന്റെ മറുപടി. ഇതുവരെയുള്ള പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കില്ലെന്ന് വിഎസ് ഫേസ്ബുക്കിലും കുറിച്ചിരുന്നു. ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൌസിലെത്തിയ നിര്‍ഭയ ഡിബേറ്റിംഗ് സൊസൈറ്റിലെ അംഗങ്ങള്‍ക്ക് അറിയേണ്ടിരുന്നത് വിഎസിന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു. മറുചോദ്യമുയര്‍ത്തിയാണ് വിഎസ് ഇതിന് മറുപടി നല്‍കിയത്. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ചാണ് വിഎസിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്നാണ് സിപിഎം നേതൃത്വം വിശദീകരിച്ചിരുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിനുള്ള പരോക്ഷ മറുപടി കൂടിയായി വിഎസിന്‍റെ പ്രതികരണം. ഇതിനിടെ അഴിമതിക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഇതുവരെയുള്ള പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കില്ലെന്നും വിഎസ് ഫേസ്ബുക്കില്‍ കുറച്ചിരുന്നു. കൊക്കില്‍ ശ്വാസം ഉള്ളിടത്തോളം കാലം പോരാട്ടം തുടരുമെന്നും വിഎസ് ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.