പൊട്ടിത്തകര്‍ന്ന റോഡുകള്‍; കൊച്ചിയില്‍ യാത്രാദുരിതം തീരുന്നില്ല

Update: 2018-05-09 03:12 GMT
പൊട്ടിത്തകര്‍ന്ന റോഡുകള്‍; കൊച്ചിയില്‍ യാത്രാദുരിതം തീരുന്നില്ല
Advertising

പ്രശ്നപരിഹാരം കോര്‍പ്പറേഷന്‍റെ മാത്രം ഉത്തരവാദിത്തമല്ലെന്ന നിലപാടിലാണ് അധികൃതര്‍

Full View

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക് ഇനിയും പരിഹാരമായില്ല. പൊട്ടി തകര്‍ന്ന റോഡുകള്‍ കാരണം ദുരിതമനുഭവിക്കുകയാണ് യാത്രക്കാര്‍. എന്നാല്‍ പ്രശ്നപരിഹാരം കോര്‍പ്പറേഷന്‍റെ മാത്രം ഉത്തരവാദിത്തമല്ലെന്ന നിലപാടിലാണ് അധികൃതര്‍.

വഴിയാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ഏതെങ്കിലും ഒരു റോഡ് കൊച്ചി നഗരത്തിലുണ്ടോയെന്ന് സംശയമാണ്. മഴക്കാലം കൂടി ശക്തമായതോടെ പൊട്ടി തകര്‍ന്ന റോഡുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതം ചെറുതൊന്നുമല്ല. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന അപകടങ്ങളും കുറവല്ല.

റോഡിന്‍റെ ശോചനീയാവസ്ഥയെ കുറിച്ച് ചോദിക്കുന്പോള്‍ അധികാരികള്‍ക്കും വിശദീകരണമുണ്ട്. ‌

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് നഗരത്തില്‍ നടക്കുന്ന നിര്‍മാണങ്ങളും അറ്റകുറ്റപണികള്‍ നടത്തുന്നതിന് തടസ്സമാകുന്നുണ്ട്.

Tags:    

Similar News