സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് അവസാനിക്കും

Update: 2018-05-10 21:22 GMT
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് അവസാനിക്കും
Advertising

പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട ബോര്‍ഡ് - കോര്‍പറേഷന്‍ അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ ധാരണയായി.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് അവസാനിക്കും. കൊല്‍ക്കത്താ പ്ലീനം മുന്നോട്ട് വെച്ച സംഘടനാ രേഖയിന്‍മേലുള്ള ചര്‍ച്ച സെക്രട്ടേറിയറ്റ് പൂര്‍ത്തിയാക്കി. പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി വിശാല സംസ്ഥാന കമ്മിറ്റി ചേരണമോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനമെടുക്കാനാണ് സാധ്യത.

പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട ബോര്‍ഡ് - കോര്‍പറേഷന്‍ അധ്യക്ഷന്‍മാരുടെ കാര്യത്തിലും ധാരണയായി. എം വിജയകുമാറിനെ കെടിഡിസിയുടേയും സിബി ചന്ദ്രബാബുവിനെ കെഎസ്എഫ്ഇയുടേയും സി എം ദിനേശ്മണിയെ ജിസിഡിഎയുടെ ചെയര്‍മാനുമായാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. കെ പി സഹദേവന്‍ സ്പിന്നിങ് മില്‍ ചെയര്‍മാനാകും.

ടി കെ ഗോവിന്ദനാണ് ഹാന്‍വീവിന്റെ ചെയര്‍മാന്‍. മുന്നോക്ക ക്ഷേമ വികസന കോര്‍പറേഷന്‍ കേരള കോണ്‍ഗ്രസ് ബിക്ക് നല്‍കാനും സെക്രട്ടേറിയറ്റില്‍ ധാരണയായി.

Tags:    

Similar News