നിലവിളക്ക് സംബന്ധിച്ച തന്റെ നിലപാട് ആവര്‍ത്തിച്ച് ജി സുധാകരന്‍

Update: 2018-05-10 23:31 GMT
നിലവിളക്ക് സംബന്ധിച്ച തന്റെ നിലപാട് ആവര്‍ത്തിച്ച് ജി സുധാകരന്‍
Advertising

ഏതു തമ്പുരാന്‍ തടഞ്ഞാലും നിലവിളക്ക് കൊളുത്തുമെന്ന് ഷൊറണൂര്‍ എം എല്‍ എ പി കെ ശശി.

നിലവിളക്ക് കത്തിക്കല്‍ സംബന്ധിച്ച് താന്‍ പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി ജി സുധാകരന്‍. ഇതൊന്നും ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമാകേണ്ടതില്ല. ഇക്കാര്യം 50 വര്‍ഷം മുമ്പ് ഇ എം എസ് പറ‍ഞ്ഞതാണ്. താന്‍ ഇത്തവണ കുറച്ചുവിവാദമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് തന്‍റെ ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിലവിളക്ക് സംബന്ധിച്ച തന്‍റെ നിലപാട് ജി സുധാകരന്‍ ആവര്‍ത്തിച്ചത്

താന്‍ പറഞ്ഞത് ഇ എം എസ് ഉള്‍പ്പെടെയുള്ള മതേതരവാദികളുടെ നിലപാടാണ്. ഈ ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് താനും ഇത് പറഞ്ഞത്. താന്‍ ഇനിയും നിലവിളക്ക് കൊളുത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഏതു തമ്പുരാന്‍ തടഞ്ഞാലും നിലവിളക്ക് കൊളുത്തുമെന്ന് ഷൊറണൂര്‍ എം എല്‍ എ പി കെ ശശി

സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഒഴിവാക്കണമെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവനക്കെതിരെ ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശി. ഏത് തമ്പുരാന്‍ തടഞ്ഞാലും താന്‍ നിലവിളക്ക് കൊളുത്തും. മനസ്സില്‍ ഇരുട്ട് നിറഞ്ഞവരാണ് വെളിച്ചത്തെ ഭയക്കുന്നതെന്നും നിലവിളക്ക് കൊളുത്തുന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നും പി കെ ശശി പറഞ്ഞു. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Tags:    

Similar News