വിദൂര വിദ്യാഭ്യാസം പ്രത്യേകം രേഖപ്പെടുത്തണം
ഈ നിര്‍ദേശം ഉള്‍ക്കൊള്ളിച്ച് യുജിസി സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തയച്ചു
വിദൂര വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ അക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (യുജിസി). ഈ നിര്‍ദേശം ഉള്‍ക്കൊള്ളിച്ച് യുജിസി സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തയച്ചു. വിദൂര വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന രേഖകളിലും അക്കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടി വരും.
സെപ്തംബര്‍ രണ്ടിനു ചേര്‍ന്ന യുജിസി യോഗമാണ് വിദൂര വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ അക്കാര്യം പ്രത്യേകം രേഖപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യുജിസി തീരുമാനിച്ചത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും മുഴുവന്‍ സമയ വിദ്യാഭ്യാസത്തിലൂടെ നേടുന്ന സര്‍ട്ടിഫിക്കറ്റുകളിലും യാതൊരു വ്യത്യാസവുമില്ലാതെ നല്‍കുന്നത് ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടെന്ന് യുജിസി പറയുന്നു. രണ്ടിനുമിടയിലുള്ള വ്യക്തതയില്ലായ്മ പരിഹരിക്കാനാണ് നടപടി സ്വീകരിച്ചതെന്നും യുജിസി വിശദീകരിച്ചിട്ടുണ്ട്. വിദൂര വിദ്യാഭ്യാസ പദ്ധതികളിലൂടെയും ഓപ്പണ്‍ സ്കൂളിലൂടെയും ബിരുദങ്ങളും ഡിപ്ലോമകളും നല്‍കുമ്പോള്‍ അക്കാര്യം സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നാണ് സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അയച്ചിട്ടുള്ള കത്തില്‍ പറഞ്ഞിട്ടുള്ളത്. പഠന കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍ അടക്കമുള്ള രേഖകളിലും ഇക്കാര്യം രേഖപ്പെടുത്തണമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.