സന്തോഷ് മാധവന്റെ കമ്പനിക്ക് മിച്ചഭൂമി നിയമത്തില്‍ ഇളവ് നല്‍കാനുള്ള ഉത്തരവ് റദ്ദാക്കി

Update: 2018-05-10 17:53 GMT
Editor : admin
സന്തോഷ് മാധവന്റെ കമ്പനിക്ക് മിച്ചഭൂമി നിയമത്തില്‍ ഇളവ് നല്‍കാനുള്ള ഉത്തരവ് റദ്ദാക്കി
Advertising

സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് മിച്ചഭൂമി നിയമത്തില്‍ ഇളവ് നല്‍കാനുള്ള ഉത്തരവ് റദ്ദാക്കാന്‍ തീരുമാനം

Full View

സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് മിച്ചഭൂമി നിയമത്തില്‍ ഇളവ് നല്‍കാനുള്ള ഉത്തരവ് റദാക്കാന്‍ തീരുമാനം. വടക്കന്‍ പറവൂര്‍ - കൊടുങ്ങല്ലൂര്‍ മേഖലയിലെ 127 ഏക്കര്‍ ഭൂമിക്ക് ഇളവ് നല്‍കിയാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വടക്കന്‍ പറവൂര്‍ - കൊടുങ്ങല്ലൂര്‍ മേഖലയിലെ 127.5 ഏക്കര്‍ ഭൂമിക്ക് ഭൂപരിധി വ്യവസ്ഥയില്‍ ഇളവുനല്‍കിക്കൊണ്ട് ഈ മാസം രണ്ടിനാണ് റവന്യൂ വകുപ്പ് ഇറക്കിയത്. വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ കൃഷി പ്രോപ്പര്‍ട്ടി ഡെവലെപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു റവന്യു വകുപ്പിന്‍റെ ഉത്തരവ്. 90 ശതമാനം നെല്‍വയല്‍ ഉള്ള പ്രദേശത്തെ ഭൂമിയില്‍ 1600 കോടി രൂപയുടെ നിക്ഷേപമുള്ള ഐ ടി സംരംഭം വരുമെന്നായിരുന്ന കമ്പനിയുടെ അവകാശവാദം. എന്നാല്‍ വിവാദ ഉത്തരവിനെതിരെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനും പറവൂര്‍, കൊടുങ്ങല്ലൂര്‍ എംഎല്‍എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും രംഗത്തെത്തി. സുധീരന്‍രെ കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കില്‍ പുനപരിശോധിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍രെ തുടര്‍ച്ചയായാണ് വിവാദ ഉത്തരവ് റദാക്കിയതായി റവന്യുമന്ത്രി അറിയിച്ചത്.

കമ്പനി സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചതായി തെളിഞ്ഞതിനാലും ഭൂമിസംബന്ധിച്ച് ഹൈകോടതിയില്‍ കേസ് നടക്കുന്നതിനാലുമാണ് ഉത്തരവ് റദ്ദാക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചു. നേരത്തെ മെത്രാന്‍കായല്‍, കടമക്കുടി പ്രദേശങ്ങളില്‍ നിലം നികത്താന്‍ നല്‍കിയ ഉത്തരവും പ്രതിഷേധങ്ങളെ തുടര്‍ന്ന് റവന്യുവകുപ്പ് റദ്ദാക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News