സംസ്ഥാനത്തെ ഭൂമിയിടപാടുകളുടെ എണ്ണം പകുതിയിലധികം ഇടിഞ്ഞു
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിര്‍ത്തലാക്കിയത് കൊണ്ട് ഇന്നലെ മുതല്‍ക്ക് ഭൂമിയിടപാടുകള്‍ കാര്യമായി നടക്കുന്നില്ല
സംസ്ഥാനത്തെ ഭൂമിയിടപാടുകളുടെ എണ്ണം പകുതിയിലധികം ഇടിഞ്ഞു. അഞൂറിന്റെയും ആയിരത്തിനറെയും നോട്ടുകള് നിര്‍ത്തിയതിനെ തുടർന്നാണിത്. പതിന്നാല് ജില്ലകളിലായി 1048 ഇടപാടുകള്‍ മാത്രമാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിര്‍ത്തലാക്കിയത് കൊണ്ട് ഇന്നലെ മുതല്‍ക്ക് ഭൂമിയിടപാടുകള്‍ കാര്യമായി നടക്കുന്നില്ല.
2 കോടി 44 ലക്ഷത്തി ഏഴായിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ച് രൂപയുടെ ഇടപാടുകളാണ് വ്യാഴാഴ്ച്ച നടന്നത്. ബുധനാഴ്ച്ചയാവട്ടെ ഒരു കോടി 34 ലക്ഷത്തിനേരെ ഇടപാടുകളാണ് നടന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം രജിസ്ട്രേഷന്‍ നടന്നത്. 171 ഇടപാടുകളിലായി 20 ലക്ഷം രൂപയുടേതാണ് നടന്നത്. ഏറ്റവും കുറവ് നടന്നത് വയനാട് ജില്ലയിലും.