ഗെയില്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍

Update: 2018-05-10 09:21 GMT
Editor : Subin
ഗെയില്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍
Advertising

ജനങ്ങളുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങളുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗെയില്‍ വിരുദ്ധ സമരത്തിലെ അക്രമത്തിന് പിന്നില്‍ തീവ്ര നിലപാടുള്ള സംഘടനകളാണെന്ന് റൂറല്‍ എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സമരം തകര്‍ക്കാനായാണ് പൊലീസ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് സമര സമിതി കുറ്റപ്പെടുത്തി.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ വികസനത്തെ തകര്‍ക്കുന്നവരാണ്. പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. ജനങ്ങളുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഗെയില്‍വിരുദ്ധ സമരത്തിലെ അക്രമത്തിന് പിന്നില്‍ തീവ്രനിലപാടുള്ള സംഘടനകളാണെന്ന് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ റൂറല്‍ എസ്പി അറിയിച്ചു.

സമരത്തിന്റെ മറവില്‍ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്‍ഷം പടര്‍ത്താന്‍ ചില തീവ്രവാദസംഘടനകള്‍ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് സിപിഎം കോഴിക്കോട് സെക്രട്ടേറിയേറ്റും ആരോപിച്ചു. അതേ സമയം ഗെയില്‍ സമരക്കാര്‍ക്ക് നേരെ നടന്ന പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്നാണ് ഡിവൈഎഫ്‌ഐയുടെ നിലപാട്. സമരം തകര്‍ക്കാനാണ് പൊലീസ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് സമര സമിതി കുറ്റപ്പെടുത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News