അനധികൃത മദ്യവില്‍പന തിരുവനന്തപുരത്ത് ബിയര്‍പാര്‍ലറും കള്ളുഷാപ്പും അടച്ചു
തിരുവല്ലത്തെ അര്‍ച്ചന ബിയര്‍പാര്‍ലറില്‍ അനധിക്യതമായി മദ്യവില്‍പ്പന നടത്തുന്നത് സംഘം നേരിട്ട് പിടികൂടി. കാട്ടക്കടയിലെ കള്ള് ഷാപ്പില്‍ നടത്തിയ പരിശോധനയില്‍ പഴയ കള്ള് വില്‍പ്പന നടത്തുന്നത് കണ്ടെത്തി.
തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ എക്സൈസ് താത്ക്കാലികമായി അടച്ച്പൂട്ടി. മിന്നല്‍ പരിശോധനയില്‍ അനധിക്യതമായി മദ്യവില്‍പ്പന നടത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കാട്ടാക്കടയിലെ കള്ളുഷാപ്പില്‍ നിന്ന് പഴക്കം ചെന്ന കള്ളും പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍റെ നേത്യത്വത്തിലായിരുന്നു പരിശോധനകള്‍.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന ആരംഭിച്ചത്. തിരുവല്ലത്തെ അര്‍ച്ചന ബിയര്‍പാര്‍ലറില്‍ അനധിക്യതമായി മദ്യവില്‍പ്പന നടത്തുന്നത് സംഘം നേരിട്ട് പിടികൂടി. കാട്ടക്കടയിലെ കള്ള് ഷാപ്പില്‍ നടത്തിയ പരിശോധനയില്‍ പഴയ കള്ള് വില്‍പ്പന നടത്തുന്നത് കണ്ടെത്തി. രണ്ട് ദിവസം പഴക്കമുള്ള 30 ലിറ്റര്‍ കള്ളാണ് പിടികൂടിയത്. കള്ളുഷാപ്പ് ലൈസന്‍സിക്കെതിരെ കേസെടുക്കാനും, ഷാപ്പ് അടച്ചുപൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരാനാണ് എക്സൈസ് വകുപ്പിന്‍റെ തീരുമാനം.