കൂട്ടസ്ഥലം മാറ്റത്തിന്റെ മറവില്‍ താല്‍കാലിക ജീവനക്കാരിക്ക് ബിവറേജസ് മാനേജറായി നിയമനം

Update: 2018-05-11 00:40 GMT
കൂട്ടസ്ഥലം മാറ്റത്തിന്റെ മറവില്‍ താല്‍കാലിക ജീവനക്കാരിക്ക് ബിവറേജസ് മാനേജറായി നിയമനം
Advertising

കണ്‍സ്യൂമര്‍ഫെഡില്‍ പുതിയ ഭരണ സമിതി ചുമതല ഏറ്റ ശേഷം കഴിഞ്ഞ മാസം 29 ന് ഇറങ്ങിയ ഉത്തരവാണിത്. 16 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനാണ് തീരുമാനം.

Full View

കണ്‍സ്യൂമര്‍ഫെഡില്‍ കൂട്ടസ്ഥലം മാറ്റത്തിന്റെ മറവില്‍ ഡാറ്റാ എന്‍ട്രി ഹെല്‍പ്പറായ താല്‍കാലിക ജീവനക്കാരിക്ക് ബോര്‍ഡ് എക്സിക്യുട്ടീവ് പദവിയുള്ള ബിവറേജസ് മാനേജറായി നിയമനം. പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ക്കാണ് നിയമനം കിട്ടിയത്. മതിയായ യോഗ്യത ഇല്ലാത്തവരെ ഉന്നത പദവിയില്‍ എത്തിച്ച് പിന്‍വാതിലിലൂടെ കോടികള്‍ തട്ടാനുള്ള നീക്കം കണ്‍സ്യൂമര്‍ഫെഡില്‍ നടക്കുന്നതായാണ് ആരോപണം.

കണ്‍സ്യൂമര്‍ഫെഡില്‍ പുതിയ ഭരണ സമിതി ചുമതല ഏറ്റ ശേഷം കഴിഞ്ഞ മാസം 29 ന് ഇറങ്ങിയ ഉത്തരവാണിത്. 16 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനാണ് തീരുമാനം. കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തെ താല്‍കാലിക അടിസ്ഥാനത്തിലുള്ള ഡാറ്റാ എന്‍ട്രി ഹെല്‍പ്പര്‍‍. ലഭിക്കുന്ന ശമ്പളം 10000 രൂപ. ഉത്തരവ് പ്രകാരം ഈ ജീവനക്കാരി ബോര്‍ഡ് എക്സിക്യുട്ടീവ് പദവിയുള്ള ബിവറേജസ് മാനേജരാണ്. താല്‍കാലിക ജീവനക്കാരിയായതിനാല്‍ ശമ്പള നിരക്കും പഴയ പടി തന്നെ. ‌ഓണക്കാലത്ത് കോടികളുടെ മദ്യ വില്‍പ്പന നടക്കാനിരിക്കെയാണ് ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് ഇത്തരം നിയമനം. നിലവില്‍ 1500 കോടിയോളം രൂപയുടെ വിറ്റുവരവ് കണ്‍സ്യുമര്‍ഫെഡിന് മദ്യ വില്‍പ്പനയിലൂടെയുണ്ട്. ഇത്തരക്കാരെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ കോടികളുടെ വെട്ടിപ്പ് നടത്താന്‍ കളം ഒരുങ്ങുകയാണ്. ഇത്തരത്തില്‍ മുന്‍പ് പച്ചക്കറി സംഭരണത്തില്‍ 11 കോടി രൂപയുടെ ക്രമക്കേട് നടന്നതിന് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഈ സമയം കണ്‍വീനര്‍ സ്ഥാനത്ത് ഉണ്ടായിരുന്നയാളെയാണ് വീണ്ടും ഉന്നത പദവിയില്‍ നിയമിച്ചിരിക്കുന്നത്. സെയില്‍സ് ഹെല്‍പ്പര്‍ തസ്തികയിലുള്ള മറ്റൊരു താല്‍കാലിക ജീവനക്കാരിയെ ഇത്തരത്തില്‍ വയനാട് നീതി ഗോഡൌണ്‍ മാനേജരുടെ തസ്തികയിലേക്കും നിയമിച്ചതായും ഉത്തരവില്‍ പറയുന്നുണ്ട്.

Tags:    

Similar News