നാദാപുരം കൊലപാതകം ദൌര്‍ഭാഗ്യകരമെന്ന് മുഖ്യന്‍; കോടതി വെറുതെ വിട്ടവരെ പാര്‍ട്ടി കോടതി ശിക്ഷിച്ചുവെന്ന് ലീഗ്
പാര്‍ട്ടി കോടിതി വിധി നടപ്പിലാക്കുന്ന സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റെ ജാഗ്രതക്കുറവ് കാരണമാണ്.....
നാദാപുരം കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയുണ്ടാകും. അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്നും പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു.
പാര്‍ട്ടി കോടിതി വിധി നടപ്പിലാക്കുന്ന സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റെ ജാഗ്രതക്കുറവ് കാരണമാണ് നാദാപുരത്ത് കൊല നടന്നതെന്നും സംസ്ഥാനത്ത് ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിളയാട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.
നീതിന്യായെ കോടതി വെറുതെ വിട്ടവരെ പാര്‍ട്ടി കോടതി ശിക്ഷിച്ചുവെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.
പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാദാപുരത്തേതെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. കോടതിയോ പൊലീസോ അല്ല തങ്ങളാണ് ശിക്ഷ നടപ്പിലാക്കുന്നതെന്ന സന്ദേശമാണ് സിപിഎം ഇതിലൂടെ നല്‍കുന്നത്. കുറ്റവാളികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഎം സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.