ദേവസ്വം നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുളള ബില്‍ അടുത്ത സഭയില്‍

Update: 2018-05-11 10:42 GMT
ദേവസ്വം നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുളള ബില്‍ അടുത്ത സഭയില്‍
Advertising

ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ അഴിമതി നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

Full View

ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുളള ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് എയ്ഡഡ് സ്കൂൾ, കോളേജ് നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്താനും മന്ത്രിസഭയോഗത്തിൽ തീരുമാനമായി.

ദേവസ്വം നിയമനങ്ങൾക്കായി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ അഴിമതി നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിനുളള ബില്ലാണ് അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുക. സെപ്തംബർ 26നു തുടങ്ങുന്ന സഭ സമ്മേളത്തിൻറ ആദ്യ സെഷനിൽ ബിൽ അവതരിപ്പിക്കും. ബിൽ പാസാകുന്നതോടെ ദേവസ്വം റിക്രൂട്ട്മെൻറ് ഇല്ലാതാകും.

ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് എയ്ഡഡ് കോളേജുകളിലും സ്കൂളുകളിലും സംവരണം ഏർപ്പെടുത്താനും മന്ത്രിസഭയോഗം തീരുമാനിച്ചു. മൂന്ന് ശതമാനം സംവരണമാണ് നൽകുക. കെഎസ്എഫ്ഇ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനും തീരുമാനമായി. കർഷകർക്കായുളള കിസാൻ പെൻഷൻ 400 രൂപയിൽ നിന്ന് 600 രൂപയായി ഉയർത്തും. പെൻഷൻ ഓണത്തിന് മുൻപ് വിതരണം ചെയ്യാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

Tags:    

Similar News