ഭൂരിപക്ഷം ശാഖകളും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെന്ന് ആര്‍എസ്എസ്
Update: 2018-05-11 19:24 GMT
ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്ന ഇടത് സര്‍ക്കാര്‍ പ്രചാരണം ഹിന്ദുവിശ്വാസങ്ങളെ തര്‍ക്കാനുള്ളതാണെന്ന് ആര്‍എസ്എസ്
കേരളത്തിലെ അയ്യായിരത്തോളം ആര്‍എസ്എസ് ശാഖകളില്‍ നാലായിരവും സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് നടക്കുന്നതെന്ന് ആര്‍എസ്എസ് കേരള പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍. ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്ന ഇടത് സര്‍ക്കാര്‍ പ്രചാരണം ഹിന്ദുവിശ്വാസങ്ങളെ തര്‍ക്കാനുള്ളതാണ്.
ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.