സൌമ്യ ദളിതയായതിനാലാണ് കോടതിവിധിക്കെതിരായ പ്രതിഷേധശബ്ദങ്ങള്‍ കുറഞ്ഞതെന്ന് സി കെ ജാനു
Update: 2018-05-11 10:40 GMT
കോഴിക്കോട് ബി ജെ പി സംഘടിപ്പിച്ച ദളിത് രാഷ്ട്രീയത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജാനു
ദളിത് പെണ്‍കുട്ടിയായതിനാലാണ് സൌമ്യവധക്കേസിലെ കോടതി വിധിക്കെതിരെയുളള പ്രതിഷേധങ്ങള്‍ ചെറിയ ശബ്ദത്തില്‍ ഒതുങ്ങിയതെന്ന് ആദിവാസി നേതാവ് സി കെ ജാനു. നിയമസംവിധാനങ്ങളിലും രണ്ട് തരം സമീപനമാണ്. ആദിവാസികള്‍ക്കും ദളിതുകള്‍ക്കുമെതിരെ ഒരു രീതിയും മറ്റുളളവര്‍ക്ക് മറ്റൊരു നടപടിയുമാണ് നടപ്പാക്കുന്നത്. രണ്ട് തരം പൌരന്‍മാരിലേക്ക് ഇത് ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നെന്നും സി കെ ജാനു പറഞ്ഞു. കോഴിക്കോട് ബി ജെ പി സംഘടിപ്പിച്ച ദളിത് രാഷ്ട്രീയത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജാനു.