കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ തീപിടുത്തം
Update: 2018-05-11 21:24 GMT
ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍
തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന്റെ ഓഫീസില്‍ തീപിടുത്തം. ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് തീ പടരുന്നത് കണ്ടത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കാരണം വലിയ അപകടം ഒഴിവായി.