കെ. സുധാകരന് ഉദുമ മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം

Update: 2018-05-11 21:29 GMT
Editor : admin
കെ. സുധാകരന്  ഉദുമ മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം
കെ. സുധാകരന് ഉദുമ മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം
AddThis Website Tools
Advertising

ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന് മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം

Full View

ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന് മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം. കെ സുധാകരനിലൂടെ കാല്‍നൂറ്റാണ്ടിന് ശേഷം സിപിഎമ്മില്‍ നിന്നും മണ്ഡലം തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു‍ഡിഎഫ് പ്രവര്‍ത്തകര്‍.

കണ്ണൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് കെ സുധാകരന്‍ ഉദുമയിലെത്തിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെത്തി.

അടുത്ത അഞ്ച് വര്‍ഷം താന്‍ ഉദുമയിലുണ്ടാവുമെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.

1987ലാണ് അവസാനമായി ഒരു യുഡിഎഫ് സ്ഥാനാര്‍ഥി കാസര്‍കോട് ഉദുമ നിയോജകമണ്ഡലത്തില്‍ നിന്നും വിജിയക്കുന്നത്. അന്ന് 6619 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ പി കുഞ്ഞിക്കണ്ണനായിരുന്നു വിജയിച്ചത്. പിന്നീട് 1991 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി എത്തിയതോടെ ഇത്തവണ ചരിത്രം മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News