പ്രതിപക്ഷത്തെ പരിഹസിച്ച് ചെന്നിത്തല
Update: 2018-05-11 01:58 GMT
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ പ്രതിപക്ഷമേ ഇല്ലായിരുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ പ്രതിപക്ഷമേ ഇല്ലായിരുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബാര്‍ മുതലാളിമാരും മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ ഏറ്റെടുക്കുകയല്ലാതെ പുതിയ ഒരു ആരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. പ്രതിപക്ഷ നേതാവിനെ മാറ്റാന്‍ നോക്കുന്നതിനിടയില്‍ ഭരണ കക്ഷിയെ നോക്കാന്‍ പ്രതിപക്ഷത്തിന് സമയം കിട്ടാതെ പോയെന്നും ചെന്നിത്തല പറഞ്ഞു. കാസര്‍കോട് മുന്നാട് നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.