സംഘപരിവാർ അജണ്ടയാണ് പിണറായിയുടെ പൊലീസ് നടപ്പാക്കുന്നതെന്ന് വി.ഡി സതീശൻ എം.എൽ.എ

Update: 2018-05-11 06:34 GMT
Editor : admin
സംഘപരിവാർ അജണ്ടയാണ് പിണറായിയുടെ പൊലീസ് നടപ്പാക്കുന്നതെന്ന് വി.ഡി സതീശൻ എം.എൽ.എ
Advertising

സംഘപരിവാറുകാരെ കസേരയിട്ടാണ് പൊലീസ് സ്വീകരിച്ചതെന്നും വിതരണം ചെയ്ത ലഘുലേഖയില്‍ ദേശവിരുദ്ധമായോ മതവിരുദ്ധമായോ ഒന്നുമില്ലെന്നും വി.ഡി.സതീശന്‍

സംഘപരിവാർ അജണ്ടയാണ് പിണറായിയുടെ പൊലീസ് നടപ്പാക്കുന്നതെന്ന് വി.ഡി സതീശൻ എം.എൽ.എ. പറവൂരിൽ ലഘുലേഖ വിതരണം നടത്തിയവരെ തടയുകയും മര്‍ദിക്കുകയും ചെയ്ത സംഘപരിവാറുകാരെ പൊലീസ് വിട്ടയക്കുകയും മതസംഘടനാപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയതു. ഇത് ഏകപക്ഷീയ നടപടിയാണ്.

സംഘപരിവാറുകാരെ കസേരയിട്ടാണ് പൊലീസ് സ്വീകരിച്ചതെന്നും വിതരണം ചെയ്ത ലഘുലേഖയില്‍ ദേശവിരുദ്ധമായോ മതവിരുദ്ധമായോ ഒന്നുമില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.വിസ്ഡം പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖ മതസ്പര്‍ധ വളര്‍ത്തുന്നതല്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News