ഫോര്‍വേഡ് ബ്ലോക്ക് യുഡിഎഫില്‍; സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
Update: 2018-05-11 13:19 GMT
കേരളത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് യുഡിഎഫില്‍ പോകാനിടയായ സാഹചര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.
കേരളത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് യുഡിഎഫില്‍ പോകാനിടയായ സാഹചര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താത്തതിനെത്തുടര്‍ന്ന് യുഡിഎഫ് നേതൃത്വവുമായി ഫോര്‍വേഡ് ബ്ലോക്ക് ചര്‍ച്ച നടത്താനിരിയ്ക്കെയാണ് സിപിഎം കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരിയ്ക്കുന്നത്. ആര്എസ്പിയ്ക്ക് പിറകെ ഫോര്‍വേഡ് ബ്ലോക്ക് കേരള ഘടകവും എല്‍ഡിഎഫ് വിടുന്നത് ദേശീയ തലത്തിലെ ഇടത് ഐക്യത്തിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.