ഗെയില്‍ സമരം തീവ്രവാദമെന്ന സിപിഎം നിലപാട് തള്ളി പ്രവര്‍ത്തകര്‍

Update: 2018-05-11 03:24 GMT
Editor : Subin
ഗെയില്‍ സമരം തീവ്രവാദമെന്ന സിപിഎം നിലപാട് തള്ളി പ്രവര്‍ത്തകര്‍
Advertising

ഗെയില്‍ വിരുദ്ധ സമരസമിതി മലപ്പുറത്ത് നടത്തിയ മാര്‍ച്ചിലും സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തു...

ഗെയില്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നത് തീവ്രവാദികളാണെന്ന് സിപിഎം ആരോപിക്കുമ്പോഴും പാര്‍ടി പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറത്ത് നടന്ന സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചിലും സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യുന്നവരെ തീവ്രവാദികള്‍ എന്ന് വിളിച്ചിട്ട് കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Full View

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്നാണ് സിപിഎം നിലപാട്. പാര്‍ടി ഈ നിലപാട് തുടരുമ്പോഴും സിപിഎം പ്രവര്‍ത്തകരുടെ സാന്നിധ്യം സമരങ്ങളിലുണ്ട്. ഗെയില്‍ വിരുദ്ധ സമരസമിതി മലപ്പുറത്ത് നടത്തിയ മാര്‍ച്ചിലും സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തു. കാവന്നൂര്‍, പുല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍‌ടി പ്രവര്‍ത്തകരാണ് ചെങ്കൊടിയേന്തി സമരത്തില്‍ പങ്കെടുത്തത്.ഗെയില്‍ വിരുദ്ധ സമരത്തിനു പിറകില്‍ തീവ്രവാദികളാണെന്ന സിപിഎം ആരോപണം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തള്ളി. സമരത്തിനെതിരായ നിലപാട് സിപിഎം ആവര്‍ത്തിക്കുമ്പോഴും പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ സിപിഎമ്മിന് കഴിയുന്നില്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News