സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

Update: 2018-05-11 12:39 GMT
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം
Advertising

സുധാകര്‍റെഡ്ഡി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

സിപിഐയുടെ 23മത് പാർട്ടി കോൺഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. ബി.ജെ.പി യെ ചെറുക്കാൻ കോൺഗ്രസ് അടക്കമുള്ള മതേതരപാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണവും പാർട്ടി കോൺഗ്രസിൽ ചർച്ചയാകും. സുധാകര്‍ റെഡ്ഡി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനാണ് സാധ്യത.

Full View

ബി.ജെ.പിയേയും ആർ.എസ്.എസിനേയും നേരിടാന്‍ കോൺഗ്രസ് അടക്കമുള്ള മതേതര രാഷ്ട്രീയപാർട്ടികളുമായി സഖ്യം വേണമെന്ന നിലപാട് തന്നെയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച. കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യാൻ ചേർന്ന സിപിഐ ദേശീയ കൗൺസിലും ഇക്കാര്യം അംഗീകരിച്ചിരുന്നു. രാജ്യത്തെ ഇടതുപാർട്ടികളുടെ പുനരേകീകരണം വേണമെന്ന സിപിഐ ആവശ്യത്തിലും വിശദമായ ചർച്ച നടക്കും. വിലക്കയറ്റം വർഗീയത അടക്കം രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളിലും അന്തിമരൂപമുണ്ടാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 905 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുക. ഇന്ന് വൈകിട്ട് അഞ്ചിന് പതാക, കൊടിമര, ദീപശിഖ ജാഥകൾ കൊല്ലം ആശ്രാമത്തെ സി കെ ചന്ദ്രപ്പന്‍ നഗറില്‍ സംഗമിക്കും. 5.30 ന് ജനറല്‍ സെക്രട്ടറി സുധാകർ റെഡ്ഡി സമ്മേളനത്തിന്റെ പതാക ഉയർത്തും. ദീപശിഖ പ്രതിനിധിസമ്മേളന വേദിയിൽ തെളിയിക്കും. വ്യാഴാഴ്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടുകൾ അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പൊതുചർച്ചയും 29ന് പുതിയ ദേശീയ കൗൺസിൽ തിരഞ്ഞെടുപ്പും നടക്കും. സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനാണ് സാധ്യത. 29ന് വൈകിട്ട് ആശ്രാമം മൈതാനിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ചുവപ്പ് സേന പരേഡോടെയായിരിക്കും പാർട്ടി കോൺഗ്രസിന് സമാപനം കുറിക്കുക.

Tags:    

Similar News