ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം

Update: 2018-05-11 20:21 GMT
Editor : admin
ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം
Advertising

കടല്‍ ഭിത്തി കുറഞ്ഞ പ്രദേശത്ത് പലസ്ഥലത്തും നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Full View

മഴ കനത്തതോടെ ആലപ്പുഴയുടെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. കടല്‍ ഭിത്തി കുറഞ്ഞ പ്രദേശത്ത് പലസ്ഥലത്തും നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നിലവിലെ കടല്‍ ക്ഷോഭത്തെ നേരിടാനുള്ള നടപടികള്‍ക്കായി റവന്യു വകുപ്പ് നടപടികള്‍ തുടങ്ങി. ആവശ്യമായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ നീര്‍ക്കുന്നം, വണ്ടാനം, പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗങ്ങളിലാണ് ഇപ്പോള്‍ കടലാക്രമണത്തിന് ശക്തി പ്രാപിച്ചിരിക്കുന്നത്. നീര്‍ക്കുന്നം ഭാഗത്ത് നിരവധി വീടുകളും, ചെമ്മീന്‍ ഷെഡുകളും പൂര്‍ണമായും തകര്‍ന്നു. പുറക്കാട് ഭാഗത്ത് ഇതുവരെ ഇരുപതിലധികം വീടുകളാണ് നഷ്ടമായിരിക്കുന്നത്. നിരവധി മരങ്ങള്‍ കടപുഴകിയ ഇവിടെ വീടുകള്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. പല സ്ഥലങ്ങളിലും പഴയ കടല്‍ ഭിത്തി നഷ്ടമായിടത്ത് കടല്‍ ഇരച്ച് കയറുകയാണ്. കാലവര്‍ഷം ശക്തിപ്പെടുന്തോറും തീരവാസികളുടെ ഭീതി വര്‍ധിക്കുകയാണ്. കടലാക്രമണം ശക്തമായ സ്ഥലങ്ങളില്‍ കടല്‍ ഭിത്തിക്കായി മുറവിളി ഉയര്‍ന്നു കഴിഞ്ഞു.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കണക്കെടുപ്പ് ആരംഭിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കും. ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹകരണം തേടും. വെള്ളക്കയറ്റം തടയാന്‍ പൊഴികള്‍ മുറിച്ചു വിടാന്‍ ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി. മത്സ്യ തൊഴിലാളികള്‍ കടല്‍ക്ഷോഭ സമയത്ത് കടലിലിറങ്ങുന്നത് തടഞ്ഞു. തീരപ്രദേശത്ത് കോസ്റ്റല്‍ പോലീസ് പട്രേളിംഗ് ശക്തിപ്പെടുത്തി. തീരപ്രദേശത്ത് അടിയന്തിരമായി സൌജന്യ റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News