കടമക്കുടിയില്‍ കായല്‍ നികത്തി
എറണാകുളം കടമക്കുടിയില്‍ കായലിന്റെ ആഴം കൂട്ടുന്നതിന്റെ മറവില്‍ വ്യാപകമായി കായല്‍ നികത്തി
എറണാകുളം കടമക്കുടിയില്‍ കായലിന്റെ ആഴം കൂട്ടുന്നതിന്റെ മറവില്‍ വ്യാപകമായി കായല്‍ നികത്തി. ഡ്രഡ്ജ് ചെയ്ത ചെളി നിക്ഷേപിച്ചാണ് കായല്‍ വ്യാപകമായി നികത്തിയത്. കായല് നികത്തിയതോടെ ഉപജീവനമാര്‍ഗം നിലച്ച് പ്രതിസന്ധിയിലായിരിക്കുകയാണ് പ്രദേശത്തെ മീന്‍ പിടുത്തതൊഴിലാളികള്‍.
ജൈവവൈപ്പിന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ ഡ്രഡ്ജിങ്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് സുഖമമായി കടന്നുപോകുന്നതിന് കായലിന്റെ നടവില്‍ 3 മീറ്റര്‍ ആഴത്തിലാണ് മണ്ണെടുക്കുന്നത്. കേരള ലാന്‍റ് ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍ നബാര്‍ഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ഡ്രഡ്ജ് ചെയ്തെടുത്ത ചെളിയും മണ്ണും കായലിന്റെ തീരങ്ങളില്‍ തന്നെ നിക്ഷേപിച്ചതോടെ ഏക്കറുക്കണക്കിന് കായലാണ് നികത്തപ്പെട്ടത്.
ചെളി നിറഞ്ഞ് തീരം അടഞ്ഞതോടെ പ്രദേശത്തെ ചെമ്മീന്‍കെട്ടുകളിലേക്കുള്ള നീരൊഴുക്കും നിലച്ചു. അതോടെ ചെമ്മീന്‍കെട്ടുകളുടെ പ്രവര്‍ത്തനവും നിലച്ചു.
ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍ തീരത്ത് തന്നെ നിക്ഷേപിക്കാനാണ് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഓ അനുമതി നല്‍കിയതെന്നാണ് നികത്തല്‍ സംബന്ധിച്ച് കെ,എല്‍,ഡി.സി നല്‍കുന്ന വിശദീകരണം.