മെട്രോയുടെ ഭാഗമായ ജലഗതാഗത പദ്ധതി: 631 കോടിയുടെ ജര്‍മന്‍ സഹായം തേടും

Update: 2018-05-11 22:24 GMT
Editor : Sithara
മെട്രോയുടെ ഭാഗമായ ജലഗതാഗത പദ്ധതി: 631 കോടിയുടെ ജര്‍മന്‍ സഹായം തേടും
Advertising

കൊച്ചി മെട്രോ റെയിലിന്റെ ഭാഗമായി നടപ്പാക്കുന്ന സംയോജിത ജലഗതാഗത പദ്ധതിക്കായി 631 കോടിയുടെ ജർമ്മൻ സഹായം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കൊച്ചി മെട്രോ റെയിലിന്റെ ഭാഗമായി നടപ്പാക്കുന്ന സംയോജിത ജലഗതാഗത പദ്ധതിക്കായി 631 കോടിയുടെ ജർമ്മൻ സഹായം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതിക്കായി ജർമ്മൻ വായ്പ ഏജൻസിയായ കെഎഫ്ഡബ്ലുയുമായി നേരത്തെ സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടിരുന്നു. സംസ്ഥാന സർക്കാറിൻറ ഓഹരി 103 കോടിയായിരിക്കും.15 സ്പെഷ്യൽ ഗവണ്‍മെന്റ് പ്ലീഡർമാരുടെ നിയമനത്തിനും മന്ത്രിസഭയോഗം അംഗീകാരം നൽകി. ആർ പാർവതി ദേവി, ഡോ പി സുരേഷ്കുമാർ എന്നിവരെ പിഎസ്‍സി അംഗങ്ങളായി നിയമിക്കാനും മന്ത്രിസഭയോഗം ശിപാർശ ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News