കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി

Update: 2018-05-11 10:31 GMT
കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി
Advertising

ഇരട്ടപദവി ബില്ലിന്റെ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സഭയില്‍

ഇരട്ടപദവി ബില്ലിന്റെ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെക്കും. സബ്ജക്ട് കമ്മിറ്റി അധ്യക്ഷന്‍ പിണറായി വിജയനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വിഎസിനെ ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാനാക്കുന്നതുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്. ഇന്നലെ സഭ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

അതേ സമയം വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് വിഷയം അടിയന്തര പ്രാധാന്യമുള്ള സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷം ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി യുക്തിരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി നല്‍കകയായിരുന്നു അദ്ദേഹം.വിഴിഞ്ഞത്തിന് അനുമതി നല്‍കാന്‍ അമാന്തിച്ചത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു...

പുതിയ മദ്യനയം വന്നതിന് ശേഷം സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം വര്‍ധിച്ചു. വേദനസംഹാരികള്‍ ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാകും ഓഡിറ്റിങെന്നും മന്ത്രി

Tags:    

Similar News