ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റിയതിന് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടിവരുമെന്ന് സുശീല ആര്‍ ഭട്ട്
റവന്യൂ സംബന്ധമായ കേസുകളെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ വാദം ജയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സുശീല ഭട്ട് കൊച്ചിയില്‍ പറഞ്ഞു.
ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടിവരുമെന്ന് സുശീല ആര്‍ ഭട്ട്. റവന്യൂ സംബന്ധമായ കേസുകളെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ വാദം ജയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സുശീല ഭട്ട് കൊച്ചിയില്‍ പറഞ്ഞു.
ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്തിനാണെന്നുള്ള കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടതുണ്ടെന്ന് സുശീല ഭട്ട്. തന്നെ വിശ്വാസമില്ലെങ്കില്‍ സര്‍ക്കാരിന് പിന്നാലെ നടക്കുന്നതില്‍ അര്‍ഥമില്ല
ടാറ്റ, ഹാരിസണ്‍, കരുണ തുടങ്ങിയ കേസുകളുടെ സങ്കീര്‍ണമായ ഘട്ടത്തില്‍ തന്നെ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കേസുകളുടെ കാര്യത്തില്‍ ആശങ്കയുമുണ്ടെന്നും സുശീല ഭട്ട് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ തന്നെ മാറ്റാനുള്ള ശ്രമമുണ്ടായി. പല തരത്തിലുള്ള സ്വാധീനവും കൈകടത്തലും നടന്നു. പതിനാല് വര്‍ഷത്തോളമായി റവന്യൂ കേസുകളില്‍ ഗവ.പ്ലീഡറായിരുന്നു സുശീല ഭട്ട്.