കൈക്കൂലി നല്‍കാത്തതിന് ദലിത് യുവതിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

Update: 2018-05-12 15:43 GMT
Editor : Jaisy
കൈക്കൂലി നല്‍കാത്തതിന് ദലിത് യുവതിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
Advertising

സംഭവം വിവാദമായതോടെ വെള്ളിയാഴ്ച ആശുപത്രി മനേജിംഗ് കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്

Full View

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിക്കപ്പെട്ട ദലിത് യുവതിയ്ക്ക് കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവം വിവാദമായതോടെ വെള്ളിയാഴ്ച ആശുപത്രി മനേജിംഗ് കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്. ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ആശുപത്രി സുപ്രണ്ടിനോട് വിശദീകരണവും തേടി.

മധൂര്‍ ചേനക്കോട്ടെ ചെനിയുടെ ഭാര്യ സരസ്വതിയോടാണ് ശസ്ത്രക്രിയയ്ക്ക് 2000 രൂപ ഡോക്ടര്‍ കൈകൂലി ആവശ്യപ്പെട്ടത്. ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ അത് നീക്കം ചെയ്യേണ്ടിവരുമെന്നും ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് സരസ്വതി ആശുപത്രിയില്‍ ആഡ്മിറ്റായി. പിന്നീട് ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഗൈനക്കോളജിസ്റ്റിനും അനസ്‌തേഷ്യ വിദഗ്ധനും ആയിരം രൂപ വീതം കൈക്കൂലി നല്‍കണമെന്ന് സരസ്വതിയെ അറിയിച്ചു. ഇതോടെ ദലിത് യുവതിയുടെ ശസ്ത്രക്രിയ മുടങ്ങി.

ദലിത് യുവതിക്ക് ചികിത്സ നിശേധിച്ചസംഭവത്തില്‍ യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. യൂത്ത് ലീഗ്, ഡി വൈ എഫ് ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. സംഭവം വിവാദമായതോടെ ജില്ലാ കലക്ടര്‍ ഡിഎംഒയോട് വിശദീകരണം തേടി. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാ കലക്ടര്‍ ഇ ദേവദാസ്, ഡി എം ഒ, ആശുപത്രി സുപ്രണ്ട് എന്നിവരടങ്ങുന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റിയും വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News