പാലാട്ട് സ്കൂള്‍ ഏറ്റെടുക്കുന്നത് വൈകുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം

Update: 2018-05-12 09:28 GMT
Editor : Ubaid
പാലാട്ട് സ്കൂള്‍ ഏറ്റെടുക്കുന്നത് വൈകുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം
Advertising

പാലാട്ട് സ്കൂളും മലാപ്പറമ്പ് സ്കൂളും എത്രയും പെട്ടെന്ന് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഭൂമിയുടെ വില നിശ്ചയിക്കുന്നതടക്കമുളള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

Full View

കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എ യു പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വൈകുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം. ഒന്നരമാസം കൊണ്ട് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കൂള്‍ താല്‍ക്കാലിക സംവിധാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പാലാട്ട് സ്കൂളും മലാപ്പറമ്പ് സ്കൂളും എത്രയും പെട്ടെന്ന് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഭൂമിയുടെ വില നിശ്ചയിക്കുന്നതടക്കമുളള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇതാണ് പാലാട്ട് എ.യു.പി സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിന് കാരണം. പതിനേഴ് കുട്ടികളും നാല് അധ്യാപകരടക്കം അഞ്ച് ജീവനക്കാരുമായി തിരുവണ്ണൂര്‍ ഗവ. യു പി സ്കൂളിലും അര്‍ബന്‍ റിസോഴ്സ് സെന്ററിലുമായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

കളിസ്ഥലവും ലാബുമില്ലാതെയാണ് പഠനം. പഴയ സ്കൂള്‍ എത്രയും പെട്ടെന്ന് തിരിച്ചുവേണമെന്ന് കുട്ടികള്‍ പറയുന്നു. ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് ഇവിടെ ലഭിക്കുന്നത്. മുട്ടയും പാലും അടക്കം അധ്യാപകര്‍ പണം മുടക്കി വാങ്ങുന്നു. മെയ് മാസത്തെ ശന്പളവും അധ്യാപകര്‍ക്ക് ലഭിച്ചിട്ടില്ല.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News