തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി

Update: 2018-05-12 10:16 GMT
തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി
Advertising

 മുബൈയില്‍ നിന്ന് തിരുവനനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി ലാന്‍റ് ചെയ്തത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. മുബൈയില്‍ നിന്ന് തിരുവനനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി ലാന്‍റ് ചെയ്തത്. മുന്‍ചക്രം തകരാറിലാണെന്ന പൈലറ്റിന്റെ സംശയത്തെത്തുടര്‍ന്നാണ് വിമാനത്താവള അധികൃതര്‍ അടിയന്തര ലാന്‍ഡിങ്ങിന് സജ്ജമായത്. എന്നാല്‍ മുന്‍ചക്രം പ്രവര്‍ത്തിക്കുകയും വിമാനം സാധാരണ നിലയില്‍ സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. വൈകിട്ട് 4.25ഓടെയാണ് സംഭവം. വിമാനത്തില്‍ 161 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News