ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമെര്‍ഫെഡ്

Update: 2018-05-12 08:12 GMT
Editor : Damodaran
ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമെര്‍ഫെഡ്
Advertising

ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് എംഡി എം മെഹ്ബൂബ് അറിയിച്ചു. 59 ഇനം മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നും

Full View

കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈനില്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം മെഹ്ബൂബ്. സര്‍ക്കാര്‍ അനുവദിച്ചാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യസൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും കണ്‍സ്യൂമര്‍ഫെഡിന്റെ ശിപാര്‍ശ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ നിലപാടെടുക്കൂവെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു.

കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ പങ്കെടുക്കവെയാണ് ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്താന്‍ തീരുമാനിച്ചതായി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ അറിയിച്ചത്. സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്നവരെ കൂടി പരിഗണിച്ചാണ് ഓണ്‍ലൈന്‍ മദ്യവില്‍പ്പന. എന്നാല്‍ ഓണ്‍ലൈനായി മദ്യം വില്‍ക്കാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം സംബന്ധിച്ച് ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു.

കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം സ്വാഗതാര്‍ഹമാണോ എന്ന ചോദ്യത്തിന് ബീവറേജ് ഔട്ട് ലെറ്റുകള്‍ക്കു മുന്‍പില്‍ ക്യൂ നില്‍ക്കുന്നവരും മനുഷ്യരാണെന്നും അവരെ പരിഗണിക്കേണ്ടതുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News