തച്ചങ്കരിയുടെ സ്ഥാനംതെറിച്ചത് എന്‍സിപി സമ്മര്‍ദത്തില്‍
എന്‍ സി പി നീക്കം നേരത്തെ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങിനെയൊരു ആവശ്യമേയില്ലെന്നായിരുന്നു എന്‍ സി പി നേതാക്കളുടെ.....
ഗതാഗത വകുപ്പുമന്ത്രിയുടെ പാര്‍ട്ടിയായ എന്‍ സി പിയുടെ കടുത്ത സമ്മര്‍ദമാണ് ടോമിന്‍ തച്ചങ്കരിയുടെ കമ്മിഷണര്‍ സ്ഥാനം തെറിപ്പിച്ചത്. എന്‍ സി പി നീക്കം നേരത്തെ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങിനെയൊരു ആവശ്യമേയില്ലെന്നായിരുന്നു എന്‍ സി പി നേതാക്കളുടെ നിലപാട്. സി പി എം നേതാക്കളും ഈ വാര്‍ത്തെക്കെതിരെ രംഗത്തുവന്നിരുന്നു.
ഗതാഗത മന്ത്രിയുമായുള്ള ശീതസമരത്തെത്തുടര്‍ന്ന് ഗതാഗത കമ്മിഷണറെ പദവിയില്‍ നിന്ന് മാറ്റാന്‍ എന്‍ സിപി നേതൃത്വം മന്ത്രിക്ക് നിര്‍ദേശം നല്‍കിയതായി രണ്ട് ദിവസം മുന്‍പാണ് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പങ്കെടുത്ത എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ജിമ്മി ജോര്‍ജ് വാര്‍ത്ത പൂര്‍ണമായി നിഷേധിച്ചു. ഇങ്ങനെയൊരു ചര്‍ച്ചയേ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എന്‍ സി പി യുടെ വാദം ആവര്‍ത്തിച്ച സിപിഎം പ്രതിനിധി ചര്‍ച്ചയുടെ ഔചിത്യം തന്നെ ചോദ്യം ചെയ്തു.
എന്നാല്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും ആവശ്യം പരിഗണിക്കാന്‍ മന്ത്രിസഭക്ക് അനൌചിത്യം തോന്നിയില്ലെന്നാണ് തച്ചങ്കരിയെ പദവിയില്‍ നിന്ന് നീക്കിയ തീരുമാനത്തിലൂടെ വ്യക്തമാവുന്നത്.