പെട്രോള്‍ പമ്പുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

Update: 2018-05-12 15:34 GMT
Editor : admin
പെട്രോള്‍ പമ്പുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
Advertising

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍...

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. ഓള്‍കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം.

കഴിഞ്ഞ വര്‍ഷം വരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികള്‍ തന്നെയായിരുന്നു പമ്പുകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത് നല്‍കാന്‍ കമ്പനികള്‍ തയ്യാറാവുന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മലിനീകരണ നിയന്ത്രണ ലൈസന്‍സ്, ഫയര്‍ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടീഫിക്കറ്റുകള്‍ എടുത്തു നല്‍കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. പ്രശ്‌നപരിഹാരത്തിന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായി 3 തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് സമരത്തിലേക്ക് പമ്പ് ഉടമകള്‍ നീങ്ങിയത്.

ഇതിനുപുറമെ പുതിയ പമ്പുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതി നല്‍കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് പമ്പുടമകള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ രണ്ടായിരത്തോളം വരുന്ന പമ്പുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News