താമരശ്ശേരിയില്‍ 14 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Update: 2018-05-12 08:33 GMT
Advertising

തെരുവ് നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു.

Full View

താമരശ്ശേരിയില്‍ ഇന്നും രണ്ടു പേരെ കൂടി തെരുവു നായ കടിച്ചു. രണ്ട് ദിവസങ്ങളിലായി ഗര്‍ഭിണി ഉള്‍പ്പെടെ 14 പേരെയാണ് തെരുവ് നായ കടിച്ചു പരുക്കേല്‍പിച്ചത്. തെരുവ് നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു.

താമരശ്ശേരി പഞ്ചായത്തിലെ അണ്ടോണ, പോര്‍ങ്ങോട്ടൂര്‍, കതിരോട്, പരപ്പന്‍പൊയില്‍ പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ ആറുമണിമുതലാണ് തെരുവ് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുറ്റം അടിക്കുകയായിരുന്ന അണ്ടോണ റംലയെയാണ് നായ ആദ്യം ആക്രമിച്ചത്. വീട്ടില്‍ കയറിയും നായ കടിച്ചു. ഇതില്‍ ഒരാളെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഇന്നലെ പന്ത്രണ്ട് പേരെയാണ് തെരുവു നായ കടിച്ചത്.

നായയെ പിടികൂടാന്‍ നാട്ടുകാര്‍ വൈകീട്ട് മുതല്‍ ശ്രമം നടത്തിയിരുന്നു. ഇന്നു രാവിലെ വീണ്ടു നായ രണ്ടു പേരെ കൂടി കടിച്ചു. ഇവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.

ഉച്ചയോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ നായയെ അടിച്ചു കൊല്ലുകയായിരുന്നു. ഇന്നലെ തന്നെ പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Tags:    

Similar News