രണ്ട് വയസുകാരന്‍ മുങ്ങി മരിച്ച സംഭവത്തില്‍ ഡേ കെയര്‍ സെന്റിന്റേത് ഗുരുതര വീഴ്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
Update: 2018-05-12 15:32 GMT
എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു
എറണാകുളം ജില്ലയിലെ ഏലൂരില്‍ രണ്ട് വയസുകാരന്‍ മുങ്ങി മരിച്ച സംഭവത്തില്‍ ഡേ കെയര്‍ സെന്ററിന്‍റെ ഗുരുതര വീഴ്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പുഴയുടെ സമീപത്ത് ഇത്തരം സ്ഥാപനം നടത്താന്‍ അനുമതി നല്‍കിയവരും സംഭവത്തില്‍ ഒരുപോലെ കുറ്റക്കാരാണ്. എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.