വിവേചനത്തിനെതിരെ സഹകരണ ബാങ്കുകളുടെ ഹരജി ഇന്ന് പരിഗണിക്കും
പൊതുജനങ്ങള്‍ക്ക് നോട്ട് മാറ്റികൊടുക്കാന്‍ അവസരം നിഷേധിച്ച നടപടിക്കെതിരെയാണ് ഹരജി
റിസര്‍വ്വ് ബാങ്ക് വിവേചനത്തിനെതിരെ കോപറേറ്റിവ് ബാങ്കുകള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പൊതുജനങ്ങള്‍ക്ക് നോട്ട് മാറ്റികൊടുക്കാന്‍ അവസരം നിഷേധിച്ച നടപടിക്കെതിരെയാണ് ഹരജി. നോട്ട് മാറ്റാന്‍ മറ്റ് ബാങ്കുകള്‍ക്ക് അവസരമുള്ളപ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് അതിനുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നാണ് ഹരജിയിലെ വാദം. ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.കള്ളപ്പണം കണ്ടെത്താനുളള സംവിധാനം കോപ്പറേറ്റീവ് ബാങ്കുകള്‍ക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരാവും. ഇന്നലെ പരിഗണിച്ച ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.